കൊച്ചി: കൊട്ടിഘോഷിക്കുന്ന നമ്പർ വൺ കേരളത്തിന് നാണയം വിഴുങ്ങിയ കുട്ടി ചികിത്സ ലഭിക്കാതെ മരിച്ചത് അപമാനമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു. ഒരാഴ്ചയ്ക്കിടെ ആലുവ ജില്ലാ ആശുപത്രിയിൽ രണ്ടാമത്തെ രോഗിയാണ് ചികിത്സ കിട്ടാതെ മരിച്ചത്. അന്വേഷണത്തിനപ്പുറം സൂപ്രണ്ട്, ഡോക്ടർമാർ ഉൾപ്പെടെ മുഴുവൻ കുറ്റക്കാർക്കെതിരെയും നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവണമെന്ന് ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി അവശ്യപ്പെട്ടു.