കൊച്ചി: ഇന്നുമുതൽ പത്താംതീയതിവരെ അതിശക്തമായ മഴ ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സ്ലൂയിസ് ഗേറ്റ് തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കിയത്. ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും പുഴയിൽ മീൻ പിടിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകി. എറണാകുളം ജില്ലയുടെ പുഴയൊഴുകുന്ന മേഖലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.