കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക, സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് എം പിമാരും എം.എൽ.എമാരും ഉപവസിച്ചു. വീടുകളിലും ഓഫീസുകളിലുമായാണ് ജില്ലയിലെ എം.പിമാരും എം.എൽ.മാരും ഉപവസിച്ചത്. എറണാകുളം ഡി.സി.സി ഓഫീസിന് മുൻപിൽ ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ ഉപവസിച്ചു. കേരള കോൺഗ്രസ് നേതാവ് അനൂപ് ജേക്കബ് പിറവത്തെ വസതിയിലും ഉപവസിച്ചു.

ഉപവാസത്തിന് അനുഭാവം പ്രകടിപ്പിച്ച് ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ. റെജികുമാർ, ജെ. കൃഷ്ണകുമാർ, പി.ടി സുരേഷ്ബാബു തുടങ്ങിയവർ ഉപവസിച്ചു.