പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ ഹോമിയോ ആശുപത്രി നൽകിയ ഇമ്മ്യൂണിറ്റി ബൂസ്റ്റർ ടാബലറ്റ് പറവൂർ കോൺവെന്റ് റോഡ് റസിഡൻസ് അസോസിയേഷനിലെ 68 വീടുകളിലെ 280 പേർക്കായി വിതരണം ചെയ്തു. അസോസിയേഷൻ ഭാരവാഹികളായ ജോസ് പോൾ വിതയത്തിൽ, സേവിചിറമേൽ, നൈറ്റ് തച്ചിൽ, രാജൻ പോൾ, ജോർജ് പള്ളിപ്പാട്ട് എന്നിവർ നേതൃത്വം നൽകി.