കോലഞ്ചേരി: യു.ഡി.എഫ് നടത്തിയ സംസ്ഥാന വ്യാപക സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി വി.പി സജീന്ദ്രൻ എം.എൽ.എ കോലഞ്ചേരിയിൽ നടത്തിയ സമരം കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സി പി ജോയി അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ഐ. കെ രാജു സമാപനപ്രസംഗം നടത്തി. യു.ഡി.എഫ് നേതാക്കളായ പ്രൊഫ എൻ.പി വർഗീസ്, സുജിത് പോൾ,എം.ടി ജോയി, കെ.വി ആന്റണി, ബിനീഷ് പുല്ല്യാട്ടേൽ, കെ.എച്ച് മുഹമ്മദ്, സി.ജെ ജേക്കബ്, നിബു കെ കുരിയാക്കോസ്,കെ.കെ പ്രഭാകരൻ, ജോളി ബേബി,സി.കെ അയ്യപ്പൻ കുട്ടി, കെ.വി എൽദോ,പരീത് പിള്ള,ഏലിയാസ് കാരിപ്ര തുടങ്ങിയവർ പങ്കെടുത്തു. സ്വർണ്ണ കള്ളക്കടത്ത് കേസും,സർക്കാരിന്റെ അഴിമതിയും സി ബി ഐ അന്വേഷിക്കുക മുഖ്യമന്ത്റി പിണറായി വിജയൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.