കൊച്ചി: ആലുവ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങി മരിച്ച കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് റാക്കോ ( റെസിഡൻസ് അസോസിയേഷൻ കോ ഓഡിനേഷൻ കൗൺസിൽ) ഇടപ്പള്ളിയിൽ നടത്തിയ നില്പു സമരം ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ശ്രീരാം അയ്യർ, ജോവൽ ചെറിയാൻ, ബിനോയ് ആന്റണി ,ബി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.