പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്‌ളോക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. പറവൂർ നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ അദ്ധ്യക്ഷത വഹിക്കും. വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തി വികസന സ്‌കീമിൽ നിന്നും അനുവദിച്ച 118 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ബ്‌ളോക്ക് നിർമ്മിച്ചത്.