പെരുമ്പാവൂർ: കൊവിഡ് കാലത്തെ ഗ്രന്ഥശാല പ്രവർത്തനത്തിനുളള അംഗീകാരമായി ദേശപെരുമ പുരസ്‌കാരം എം.വി ബാബുവിന് നൽകി ആദരിച്ചു. ഒക്കൽ തച്ചയത്ത് മെമ്മോറിയൽ വായനശാല സെക്രട്ടറിയും, ഒക്കൽ മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും,ഒക്കൽ ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കൺവീനറുമാണ്. കേരള പ്രദേശ് ഗ്രാമവേദിയും സാംസ്‌കാരിക വകുപ്പ് വായനക്കൂട്ടവും ചേർന്നാണ് പുരസ്‌കാരം നൽകിയത്. അല്ലപ്ര ജവഹർ വായനശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ. എ പുരസ്‌കാരം വിതരണം നടത്തി. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി ദിലിപ് കുമാർ എന്നിവർ സംസാരിച്ചു. എം.പി ജോർജ്, ഇ.വി നാരാണയൻ മാസറ്റർ, ഡോ. വർഗ്ഗീസ് മൂലൻ സംസാരിച്ചു.