തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ 98 ലക്ഷം രൂപയുടെ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 10ന് ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കല്ലംമാട്ടേൽ റോഡ് നിർമ്മാണം ടൈൽ വിരിക്കൽ,പൂത്തോട്ട പാലകുന്നത്ത് റോഡ് കാന നിർമ്മിച്ച് കവറിംഗ് സ്ലാബ് ഇടൽ,കുമ്പളത്ത് റോഡ് നിർമ്മാണം ടൈൽ വിരിക്കൽ, മത്യാനത്ത് പാപ്പാനികുന്നേൽ റോഡ് ടാറിംഗ്,​കാന നിർമ്മാണം, സ്ലാബ് ഇടൽ,അക്കലക്കാട്ട് റോഡിൽ കാന നിർമ്മിച്ച് സ്ലാബ് ഇടൽ, കാളേഴത്ത് റോഡ് കാന നിർമ്മിച്ച് സ്ലാബ് ഇടൽ, ഇലവിൻ ചുവട് കാന നിർമ്മിച്ച് സ്ലാബ് ഇടൽ,ഇടമ്പാടം റോഡ് 10 ലക്ഷം. എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് എം. സ്വരാജ് എം.എൽ. എ അറിയിച്ചു.