അങ്കമാലി. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേത്യത്വത്തിൽ നടന്ന 'സ്പീക്ക് അപ്പ് കേരള' കാമ്പയിന്റെ ഭാഗമായി അങ്കമാലി എം.എൽ.എ റോജി എം. ജോൺ അദ്ദേഹത്തിന്റെ ഓഫീസിൽ രാവിലെ 9 മണി മുതൽ 1 മണി വരെ സത്യാഗ്രഹം അനുഷ്ഠിച്ചു.
യു.ഡി.എഫ് നേതാക്കളായ മുൻ എം.എൽ.എ പി.ജെ. ജോയി, കെ.പി.സി.സി അംഗങ്ങളായ കെ.വി.മുരളി, അഡ്വ. ഷിയോപോൾ, അഡ്വ. കെ.എസ്. ഷാജി, സാംസൺ ചാക്കോ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മാത്യു തോമസ്, കെ.പി.ബേബി, പി.വി. ജോസ്, എസ്.ബി.ചന്ദ്രശേഖര വാര്യർ, സെബി കിടങ്ങേൻ, അഡ്വ. കെ.വി. സാബു, അഡ്വ. കെ.വി. ജേക്കബ്ബ്, ഷൈജോ പറമ്പി, പി.വി. സജീവൻ, കേരള കോൺഗ്രസ്സ് നേതാവ് ബേബി .വി.മുണ്ടാടൻ, മുസ്ലീം ലീഗ് നേതാവ് എം.കെ. അലി,ആർ. എസ്.പി. നേതാവ് ബേബി പാറേക്കാട്ടിൽ എന്നിവർ പങ്കെടുത്തു.