വൈപ്പിൻ: മുളവുകാട്, മുനമ്പം പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബോരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോകോൺഫ്രൻസിലൂടെ നിർവഹിച്ചു. ആരോഗ്യവകുപ്പുമന്ത്രി കെ.കെ.ഷൈലജ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനത്താകമാനം 102 കേന്ദ്രങ്ങളാണ് ഇത്തരത്തിൽ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറിയത്. വിപുലമായ ലാബ്, ഫാർമസിസൗകര്യങ്ങളും ജീവനക്കാരുടെയുംസേവനം ലഭ്യമാകും. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുത്. ഏറെദുരിതങ്ങൾ അനുഭവിക്കു ജനതയ്ക്ക് മികച്ച ആരോഗ്യപരിപാലനം ഉറപ്പാക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് എസ്.ശർമ്മ എം.എൽ.എ പറഞ്ഞു. കോഫഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്,വിവിധ സ്ഥാപനങ്ങൾ,വ്യക്തികൾ എന്നിവരും പശ്ചാത്തലസൗകര്യമൊരുക്കുന്നതിൽ പങ്കാളികളായിട്ടുണ്ട്.
കുഴുപ്പിള്ളി, എടവനക്കാട്, മാലിപ്പുറം,ഞാറക്കൽ,പുതുവൈപ്പ് എന്നിവ രണ്ടാം ഘട്ടത്തിൽ പൂർത്തീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കുഴുപ്പിള്ളി ആശുപത്രിയിലെ കെട്ടിടനിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുള്ളതായും ഞാറക്കൽ ആശുപത്രിയിലെ പശ്ചാത്തല സൗകര്യവികസന പ്രവർത്തനങ്ങളുടെ ഭാഗമായ നിർമ്മാണം ഇതിനകം ആരംഭിച്ചതായും എം.എൽ.എ അറിയിച്ചു. കോഫഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെസ് പോസർഷിപ്പ് പ്രയോജനപ്പെടുത്തിക്കൊണ്ട് 1.50 കോടി രൂപയോളം ചിലവഴിച്ച് പുതുവൈപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്.
നിർമ്മാണം നാളെ ആരംഭിക്കും.
മുളവുകാട്കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌വിജി ഷാജൻ,മെഡിക്കൽ ഓഫീസർമാരായഡോ.ശ്രീലാൽ.എസ്,ഡോ.ആമി അരവിന്ദ്,ത്രിതല പഞ്ചായത്തംഗങ്ങൾ,ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങൾ എന്നിവരും പങ്കെടുത്തു.
മുനമ്പംകുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വൈപ്പിൻ ബ്ലോക്ക്പ്രസിഡന്റ്‌ഡോ.കെ.ജോഷി,പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ,മെഡിക്കൽ ഓഫീസർഡോ.കീർത്തി.പി,ത്രിതല പഞ്ചായത്തംഗങ്ങളായ എ. എൻ. ഉണ്ണികൃഷ്ണൻ,പി.വി.ലൂയിസ്,സുബോധ ഷാജി,രമണി അജയൻ, കെ.കെ.ലെനിൻ,രാധിക സതീഷ്, മേരി ഷൈൻ, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങൾ എന്നിവരും പങ്കെടുത്തു.