boat
ഒക്കല്‍ സര്‍വീസ് സഹകരണ ബാങ്കും, സി.പി.എം ഒക്കല്‍ ലോക്കല്‍ കമ്മിറ്റിയും ചേര്‍ന്ന് നിര്‍മ്മിച്ച് നല്‍കിയ എന്‍ജിന്‍ ഘടിപ്പിച്ച ബോട്ട് നീറ്റിലിറക്കുന്നതിന്റെ ഉദ്ഘാടനം ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍ നിര്‍വഹിക്കുന്നു

പെരുമ്പാവൂർ: പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കായി ഒക്കൽ സർവീസ് സഹകരണ ബാങ്കും, സി.പി.എം ഒക്കൽ ലോക്കൽ കമ്മിറ്റിയും ചേർന്ന് എൻജിൻ ഘടിപ്പിച്ച വള്ളം നിർമ്മിച്ച് നൽകി. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് രക്ഷപ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിന്ന എം.ബി മധു, പി.കെ. സിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് വള്ളം നിർമ്മിച്ചത്. ടെൽക് ചെയർമാൻ എൻ.സി. മോഹനൻ വള്ളം നീറ്റിലിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ അദ്ധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി. ലാലു, ഭരണ സമിതി അംഗങ്ങളായ പി.ബി. ഉണ്ണികൃഷ്ണൻ(റിട്ട. ജോയിന്റ് രജിസ്ട്രാർ), കെ.ഡി. ഷാജി, വനജ തമ്പി, ഗൗരി ശങ്കർ, റ്റി.പി. ഷിബു, കെ.എ. മനോഹരൻ, കെ.എം. മൊയ്തീൻ, ജോളി സാബു, പി.എം. ജിനീഷ്, സെക്രട്ടറി ടി.എസ്. അഞ്ജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.വി. ശശി, പഞ്ചായത്ത് മെമ്പർ കെ.കെ. സന്തോഷ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ സിജു എന്നിവർ പങ്കെടുത്തു.