ആലുവ: ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതി മൂന്നാംഘട്ടം നടപ്പിലാക്കുന്നതിൻെറ ഭാഗമായി ആലുവ നഗരസഭയിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ രൂപീകരിച്ചു. ഇതിനായി മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.

ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷകൾ സ്വീകരിക്കൽ, അപേക്ഷയുടെ പരിശോധന, കരട് പട്ടിക പ്രസിദ്ധീകരിക്കൽ, അപ്പീൽ, അപേക്ഷകരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കൽ എന്നിവയ്ക്ക് ഈ ജീവനക്കാർക്കാണ് ചുമതല. ഫോൺ: 9995036124, 9446204402, 9745953914.