തൃപ്പൂണിത്തുറ: മുന്നണിയിലോ, പാർട്ടിയിലോ ചോദ്യം ചെയ്യാൻ ആളില്ലെന്ന ധാർഷ്ഠ്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അഴിമതിയുടെ പ്രഭവകേന്ദ്രമാക്കിയതെന്ന് മുൻ മന്ത്രി കെ.ബാബു പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ധാർമ്മികതയെക്കുറിച്ച് നിരന്തരം സംസാരിച്ചിരുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും ആ ധാർമ്മികത മറന്നു പോയോ എന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ നടന്ന സ്പീക്അപ്പ് കേരള പരിപാടിയിൽ സത്യഗ്രഹമനുഷ്ടിച്ച് സംസാരിക്കുകയായിരുന്നു മുൻ മന്ത്രി. നിയോജക മണ്ഡലം ചെയർമാൻ ബാബു ആന്റണി അദ്ധ്യക്ഷനായി.ഐ.കെ രാജു ,ആർ.വേണുഗോപാൽ, സി. വിനോദ് .രാജു പി. നായർ തുടങ്ങിയവർ സംസാരിച്ചു.