കോലഞ്ചേരി:എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പട്ടിമ​റ്റം നവധാര വായനശാലയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചയാത്തംഗം ജോർജ്ജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഷിഹാബ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ അനിൽ, പഞ്ചായത്തംഗങ്ങളായ എ.പി കുഞ്ഞുമുഹമ്മദ്, കെ. എം സലിം,വായനശാല സെക്രട്ടറി പ്രശാന്ത് ,വായനശാല നിർമ്മാണ കമ്മി​റ്റി ചെയർമാൻ സജി ഓലിക്കൽ തുടങ്ങിയവർ സംബന്ധിച്ചു. വായനശാലയിൽ സ്ഥാപിച്ച ടിവി സ്വിച്ചോൺ ചെയ്തു.