ആലുവ: കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം വാഴക്കുളം ശാഖയിൽ മാസ്‌ക് വിതരണം ബോർഡ് അംഗം പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. ശാരദ ഏറ്റുവാങ്ങി. ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും മാസ്‌കും സോപ്പും നൽകി. ശാഖാ പ്രസിഡന്റ് പി.എൻ. ബാബു, സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.