കുറുപ്പംപടി : അശമന്നൂർ പഞ്ചായത്ത് ഓഫീസിലെ അസിസ്റ്റന്റ് സെകട്ടറി എൻ. ജാസ്മിൻ അഹമ്മദിനെ അന്വേഷണ വിധേയമായി പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സാന്ത്വനം ബഡ്‌സ് സ്‌കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നതിനായി അനുവദിച്ച തുകയിൽ തിരിമറി നടത്തിയതിന്റെ പേരിലാണ് നടപടിയെന്ന് പ്രസിഡന്റ് അറിയിച്ചു.

# പ്രസിഡന്റിനെതിരെ

അസി. സെക്രട്ടറിയുടെ പരാതി

അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലീമിനെതിരെ അസിസ്റ്റന്റ് സെക്രട്ടറി എൻ. ജാസ്മിൻ അഹമ്മദ് പൊലീസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചു, അപമര്യാദയായി പെരുമാറി എന്നാണ് കുറുപ്പംപടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.