കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ മോനപ്പിള്ളി, വെങ്കിട, വാർഡുകൾ പൂർണമായും, പഴുക്കാമറ്റം വാർഡിന്റെ മുക്കാൽ ഭാഗവും, പൂതൃക്ക പഞ്ചായത്തിലെ കക്കാട്ടുപാറ വാർഡും കണ്ടെയ്ൻമെന്റ് സോണാക്കി.കക്കാട്ടുപാറയിൽ പൂർണ ഗർഭിണിയായ യുവതിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മൂവാ​റ്റുപുഴ സർക്കാർ ആശുപത്രിയിൽ ഇന്ന് ഓപ്പറേഷൻ തീരുമാനിച്ചിരുന്നു എന്നാൽ ഇതിനു മുന്നോടിയായി നടന്ന കൊവിഡ് പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്.ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. കൂടാതെ പള്ളിക്കര കുമാരപുരത്ത് നേരത്തെ സമ്പർക്കം വഴി രോഗ ബാധയുണ്ടായ കുടുംബത്തിലെ നാലു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.