തിരുവാണിയൂർ: പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.സി പൗലോസ്, വൈസ് പ്രസിഡന്റ് കൊച്ചുറാണി പ്രിൻസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐ.വി ഷാജി, അജിത മണി, റെജി ഇല്ലിക്കപറമ്പിൽ, പഞ്ചായത്തംഗം ബേബി വർഗീസ്, സെക്രട്ടറി കെ .ടി സന്തോഷ്, മെഡിക്കൽ ഓഫീസർ ഡോ. രാജലക്ഷമി എന്നിവർ സംസാരിച്ചു. അമ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഇവിടെ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. മൂന്ന് ഡോക്ടർമാർ, നഴ്‌സ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ പരിശോധനക്കായി ഡോക്ടർമാർക്ക് പ്രത്യേകം ക്യാബിനുകളും രോഗികൾക്ക് വിശ്രമിക്കാൻ പ്രത്യേക ഇരിപ്പിടങ്ങളും തയ്യാറാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ പരിശോധിക്കാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറിയും പ്രവർത്തിക്കുന്നു. ലാബ് ടെക്‌നീഷ്യൻ, അഡീഷണൽ ഫാർമസിസ്റ്റ് തുടങ്ങിയവരെയും ഉച്ചയക്ക് ഒരുമണി മുതൽ വൈകിട്ട് ആറ് മണി വരെ ഒ.പി പ്രവർത്തിക്കാൻ ഒരു ഡോക്ടറെയും പുതുതായി പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്.