പുത്തൻകുരിശ്: വടവുകോട് ഫാർമേഴ്‌സ് സഹകരണ ബാങ്ക് എസ്.എസ്.എൽ.സി,പ്ലസ്ടു,പ്രൊഫഷണൽ പരീക്ഷകളൽ ഉന്നത വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് അവാർഡുകൾ നൽകുന്നു. സി.ബി.എസ്.ഇ വിഭാഗത്തിൽപ്പെട്ടവരേയും പരിഗണിക്കും. അർഹരായവർ ആഗസ്ത് 20ന് മുമ്പ് മാർക്ക് ലിസ്​റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ നൽകണം. വിവരങ്ങൾക്ക്: 0484 2730034