അങ്കമാലി: മൂന്നു പേർക്കു കൂടി തുറവൂർ പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. 13,14 വാർഡുകളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നു പേർ കൊവിഡ് മുക്തരായി. പതിനാലാം വാർഡിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ അനുജനും പതിമൂന്നാം വാർഡിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ ഭാര്യയ്ക്കും മരുമകൾക്കുമാണു കൊവിഡ് പരിശോധനാഫലം പോസിറ്റീവായത്.കൊവിഡ് രോഗത്തിൽ മുക്തരായവരുടെ എണ്ണം അഞ്ചായി.