കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തിൽ ഹവാല ഇടപാടുകൾ നടന്നെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടെത്തി. എത്ര കോടിയുടേതാണെന്ന് വ്യക്തമാക്കാൻ അധികൃതർ തയ്യാറായില്ല. സംസ്ഥാനത്തിന് പുറത്തും ഇടപാടുകൾ നടന്നിട്ടുണ്ട്. പ്രാഥമികമായ വിവരശേഖരണം മാത്രമാണ് നടന്നത്. പ്രതികളെ ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽ വ്യക്തത വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ അടുത്തദിവസങ്ങളിൽ ചോദ്യംചെയ്യും.