കൊച്ചി: കൊവിഡിൽ പ്രതിസന്ധിയിലായ ഗതാഗതമേഖലയെ രക്ഷിക്കാൻ നടപടികൾ ആവശ്യപ്പെട്ട് നാളെ (ബുധൻ) നടത്തുന്ന ദേശീയ ഗതാഗത പ്രതിഷേധദിനം വിജയിപ്പിക്കാൻ സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ് ) യോഗം തീരുമാനിച്ചു. തൊഴിലാളികൾക്ക് കേന്ദ്രം 7,500 രൂപയും സൗജന്യറേഷനും അനുവദിക്കുക, ഡീസൽവില കുറയ്ക്കുക, കരിനിയമങ്ങൾ ലഘൂകരിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രതിഷേധദിനം.

,ആലോചനായോഗം സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി മലയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ് ഗോപി അദ്ധ്യക്ഷത വഹിച്ചു.