നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകാനൊരുങ്ങിയ ഹെലികോപ്ടറിലെ ഫ്ളൈറ്റ് എൻജിനിയർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹെലികോപ്ടർ യാത്ര മുടങ്ങി. ഇന്നലെ രാവിലെ ലക്ഷദ്വീപിലേക്ക് പോകാനെത്തിയപ്പോൾ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റി. നെടുമ്പാശേരിയിൽ നിന്ന് യാത്ര പുറപ്പെടുന്ന വിമാനങ്ങളിലെ ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.