ആലുവ: ബന്ധുക്കളായ അഞ്ചുപേർ കൊവിഡ് രോഗ ബാധിതരായതിനെത്തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ മരിച്ചു. കടുങ്ങല്ലൂർ കടേപ്പിള്ളി വളവൻമാലിൽ പരേതനായ വാസുദേവന്റെ ഭാര്യ സതിയാണ് (64) മരിച്ചത്.
സതിയുടെ ബന്ധുക്കളായ അഞ്ചുപേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. നേരത്തെ ഇവരുടെ സ്രവമെടുത്ത് പരിശോധിച്ചെങ്കിലും ഫലം ഇതുവരെ വന്നിട്ടില്ല. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിച്ചു. മക്കൾ: ആര്യ, അമൃത. മരുമക്കൾ: അനിൽകുമാർ, സംഗീത്.