ആലുവ: ജീവനക്കാരനും സഹോദരനും കൊവിഡ് രോഗബാധിതനായതിനെ തുടർന്ന് കഴിഞ്ഞ മാസം 24ന് അടച്ച ആലുവ ട്രഷറി തുറന്നു. അണുനശീകരണം നടത്തിയ ശേഷമായിരുന്നു തുറന്നത്. മുൻകരുതൽ എന്ന നിലയിൽ ട്രഷറിയിൽ പകുതി ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. എല്ലാ ഇടപാടുകളും തടസം കൂടാതെ നടക്കുമെന്ന് ട്രഷറി അധികൃതർ അറിയിച്ചു.