കൊച്ചി: മുൻവർഷങ്ങളിലെ പ്രളയങ്ങളിൽനിന്ന് പാഠംഉൾക്കൊണ്ട് കൊച്ചിയെ വെള്ളക്കെട്ടിൽ നിന്ന് മോചിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എറണാകുളം വികസനസമിതിയോഗം ആവശ്യപ്പെട്ടു. നീരൊഴുക്ക് സുഗമമാക്കുന്നതിനായി കാനകൾ ആധുനികരീതിയിൽ പുതുക്കിപ്പണിയുക, ജലാശയങ്ങളെ കനാലുകളുമായി ബന്ധിപ്പിക്കുക,ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം നടപ്പാക്കുക, ഓപ്പറേഷൻ അനന്തമാതൃകയിൽ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പാലങ്ങൾ, കൽവെർട്ടുകൾ എന്നിവ കനാലിന്റെ അതേവീതിയിൽ പുതുക്കിപ്പണിയുക.,റെയിൽവെയുടെ കലുങ്കുകളുടെ വീതികൂട്ടുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കെ.എസ് ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കുരുവിള മാത്യൂസ്, ബാലകൃഷ്ണൻ പി.എ, കുമ്പളം രവി, കെ. ലക്ഷ്മീനാരായണൻ, ഏലൂർ ഗോപിനാഥ്, ഗോപിനാഥ കമ്മത്ത് എന്നിവർ സംസാരിച്ചു.