r-m-ramachandran
കീഴില്ലം സർവീസ് സഹകരണ ബാങ്ക് കൊവിഡ് കേന്ദ്രത്തിലേക്ക് സൗജന്യമായി നൽകിയ വാഷിംഗ് മെഷീൻ ബാങ്ക് പ്രസിഡന്റ് ആർ. എം. രാമചന്ദ്രനിൽ നിന്നും ഗ്രമ പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു ഏറ്റുവങ്ങുന്നു

കുറുപ്പംപടി: രായമംഗലം പഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ള കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേയ്ക്ക് കീഴില്ലം സർവീസ് സഹകരണ ബാങ്ക് വാഷിംഗ് മെഷീൻ നൽകി. രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബുവിന് ബാങ്ക് പ്രസിഡന്റ് ആർ എം . രാമചന്ദ്രൻ മെഷീൻ കൈമാറി. 107 കിടക്കകൾ ഉള്ള കീഴില്ലം ഐ.എൽ. എം കോളേജിലെ കേന്ദ്രത്തിലാണ് വാഷിങ്ങ് മെഷീൻ സ്ഥപിച്ചത്. പഞ്ചായത്ത് അംഗം രാജൻ വറുഗീസ്, സഹകരണ ബാങ്ക് സെക്രട്ടറി രവി എസ്.നായർ , പി.ടി ജ്യോതിഷ് കുമാർ , ജില്ലാ പഞ്ചായത്ത അംഗം ബേസിൽ പോൾ, ഇ. വി.ജോർജ് , എസ് മോഹനൻ, വി. ഒ. ജോയി,എൽസി പോൾ, ഡാ: വിവേക് എന്നിവർ പങ്കെടുത്തു.