കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 2019- 2020 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി ക്ഷീര കർഷകർക്കായി നടപ്പിലാക്കിയ ക്ഷീര വർദ്ധിനി പദ്ധതിയുടെ ഭാഗമായി ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡിയായി 20.85 ലക്ഷം രൂപ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി പ്രകാശ്, സിസിലി ഇയോബ്, സീനബിജു, പോൾ ഉതുപ്പ്, കെ പി വർഗീസ്, ജോബി മാത്യു, കെ സി മനോജ്, പ്രീത സുകു,മിനി ബാബു, സരള കൃഷ്ണൻകുട്ടി, ഗായത്രി വിനോദ് ,ബി ഡി ഒ വി .എൻ സേതുലക്ഷ്മി, ക്ഷീര വികസന ഓഫീസർ റഫിന ബീവി എന്നിവർ സംസാരിച്ചു .ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 30 ക്ഷീരസംഘങ്ങളിലെ 1972 ക്ഷീരകർഷകർക്കാണ് പാൽ അളവനുസരിച്ച് സബ്‌സിഡി വിതരണം ചെയ്തത്.