കൊച്ചി: പൈതൃകചരിത്ര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഫോക്‌ലോർ അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകും. ഞായറാഴ്ച വൈകിട്ട് മൂന്നിന് കച്ചേരിപ്പടി എ.പി.എസ്.എസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ പുരസ്കാരങ്ങൾ സമ്മാനിക്കും. ഫോക്‌ലോർ ഫെലോഷിപ്പ് ജേതാക്കളായ ആന്റണി പുത്തൂർ, തമ്പി പയ്യപ്പള്ളി, അവാർഡ് ജേതാക്കളായ ബ്രിട്ടോ വിൻസന്റ്, ജാക്സൺ ഗോതുരുത്ത് എന്നിവരെയാണ് ആദരിക്കുന്നത്. പൈതൃക പ്രസിഡന്റ് ഫെലിക്സ്.ജെ.പുല്ലൂടൻ, ഇഗ്നേഷ്യസ് ഗോൺസാൽവസ്, ഡോ. ചാൾസ് ഡയസ്, ഗ്രിഗറി പോൾ എന്നിവർ സംസാരിക്കും.