തോപ്പുംപടി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പശ്ചിമകൊച്ചിയിലെ വിവിധ റോഡുകൾ തരിപ്പണമായി. പെരുമ്പടപ്പ്, തോപ്പുംപടി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, ഇടക്കൊച്ചി എന്നീ റോഡുകളാണ് പെരുമഴ തകർത്തത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ പൊലീസും ആംബുലൻസും മറ്റ് അവശ്യസർവീസുകൾ നടത്തുന്ന വാഹനങ്ങളെല്ലാം യാത്ര ചെയ്യുന്നത്.

റോഡുകളുടെ ശോച്യാവസ്ഥ മൂലം അടിയന്തരഘട്ടത്തിൽ പോലും വേഗത്തിൽ എത്താൻ ഇത്തരം വാഹനങ്ങൾക്ക് കഴിയുന്നില്ല. കഴിഞ്ഞ ദിവസം പെരുമ്പടപ്പ്-തോപ്പുംപടി റോഡിലെ കുഴിയിൽ വീണ് ഒരു സ്കൂട്ടർ യാത്രിക അപകടത്തിൽപ്പെട്ടിരുന്നു. റോഡിന് സമീപത്തുണ്ടായിരുന്നവരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.റോഡുകൾ തകർന്നിട്ടും എം.എൽ.എമാർ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.