shortfilm
ബേസിൽ എൽദോസ് രചനയും സംവിധാനവും നിർവഹിച്ച ഡെയിംഞ്ചർ ഷോട്ട് ഫിലിം ജില്ലാ പ‌ഞ്ചായത്ത്മെമ്പർ എൻ അരുൺ റിലീസിംഗ് ചെയ്യുന്നു. പായിപ്ര കൃഷ്ണൻ, കെ.പി. രാമചന്ദ്രൻ, സി.കെ. ഉണ്ണി, ബേസിൽ എൽദോസ്, എം.കെ.. ജോർജ്ജ് എന്നിവർ സമീപം

മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ബേസിൽ എൽദോസ് രചനയും സംവിധാനവും നിർവഹിച്ച ഡെയ്ഞ്ചർ ഷോട്ട് ഫിലിമിന്റെ റിലീസിംഗ് പായിപ്ര ഏ.എം. ഇബ്രാഹിം സാഹിബ്ബ് മെമ്മോറിയൽ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പറും പ്രമുഖ ഷോട്ട് സംവിധായകനുമായ എൻ. അരുൺ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ്ജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്രകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. കെ.ഉണ്ണി, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ, എം.എസ്. ശ്രീധരൻ, ശ്രീറാം സുശീൽ , ബേസിൽ എൽദോസ് എന്നിവർ സംസാരിച്ചു.കൊവിഡ് 19 വ്യാപനകാലത്തും വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങൾ പ്രമേയമാക്കിയാണ് ഷോട്ട് ഫിലിം നിർമ്മിച്ചിട്ടുള്ളത്. അശ്രദ്ധയോടെ ഡ്രൈവിംഗ് നടത്തുന്നതുമൂലവും, ഹെൽമെറ്റ് വക്കാതെ യാത്ര ചെയ്യുന്ന തുമൂലവും, ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോണിന്റെ ഉപയോഗം മൂലവും, അനധികൃത പാർക്കിംഗ് മൂലവും ദിവസവും ഉണ്ടാകുന്ന റോഡ് അപകടങ്ങൾ മൂലം ഉണ്ടാകുന്ന മരണങ്ങൾകൊണ്ട് അനാഥമായി പോകുന്ന കുടുംബങ്ങളുടേയും , ഗുരുതരമായ പരിക്കുകൾ മൂലം തകരുന്ന കുടുംബങ്ങളുടേയും ഹൃദയഭേ ദകമായ ചിത്രം വരച്ചുകാട്ടുന്നതാണ് ഡെയിഞ്ചർ എന്ന ഷോട്ട് ഫിലിം. ഡെയിഞ്ചറിന്റെ നിർമ്മാണം എൽദോജോസും, സംഗീതം ശ്രാറാം സുശീലുമാണ്. അനന്തു ചന്ദ്രൻ, ഹരി ഉണ്ണികൃഷ്ണൻ, അശ്വിൻ എന്നിവർ അഭിനേതാക്കൾ , അലൻ രാജ്, കൃഷ്ണകുമാർ , അനീഷ്, അമൽ , ശ്രീതു എന്നിവർ അണിയറയിൽ പ്രവർത്തിച്ചു.