കൊച്ചി: ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻട്രസ്റ്റും ദേശീയ വികലാംഗ ധനകാര്യ ഡെവലപ്‌മെന്റ് കോർപ്പറേഷനും പെട്രോനെറ്റ് എൽ.എൻ.ജിയും സംയുക്തമായി ഭിന്നശേഷിക്കാർക്കായി നടത്തുന്ന പ്രത്യേക തൊഴിലധിഷ്ഠിത കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്‌റ്റൈപ്പന്റുമുണ്ടാകും. എറണാകുളം ജില്ലയിലെ സ്ഥിരതാമസക്കാർക്ക് മാത്രമാണ് അവസരം.കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് ഡൊമസ്റ്റിക് നോൺ വോയിസ് കോഴ്‌സിലാണ് പ്രവേശനം. നാലുമാസമാണ് ദൈർഘ്യം. എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവരും 50 വയസ് കവിയാത്തവരുമായ 40 ശതമാനം ഭിന്നശേഷിത്വം
തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. ജില്ലയിലെ ഭിന്നശേഷിക്കാർ അവസരം പ്രയോജനപ്പെടുത്തണമെന്ന് തണൽ പരിവാർ സംസ്ഥാന ചെയർപേഴ്‌സൺ അംബിക ശശി, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ സെക്രട്ടറി കെ.എം. നാസർ എന്നിവർ അറിയിച്ചു. ഫോൺ: 8921062676, 9961512391.