അങ്കമാലി: അങ്കമാലി നഗരസഭാ, മൂക്കന്നൂർ, അയ്യമ്പുഴ പഞ്ചായത്തുകളിൽ ഓരോ കൊവിഡ് കേസുകൾ. നഗരസഭയിൽ ഇരുപത്തി മൂന്നാം വാർഡിലും മൂക്കന്നൂർ പഞ്ചായത്തിൽ പത്താം വാർഡിലും അയ്യമ്പുഴ പഞ്ചായത്തിൽ ഒൻപതാം വാർഡിലുമാണു കൊവിഡ് സ്ഥിരീകരിച്ചത്.നഗരസഭ 23–ാം വാർഡിൽ ഷോപ്പ് നടത്തുന്നയാൾക്കാണ് കൊവിഡ്. കടയിൽ പലരും വന്നുപോയിട്ടുണ്ട്. ആരിൽ നിന്നാണ് പകർന്നതെന്നു വ്യക്തമല്ല. വിദേശത്തു നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലിരുന്നയാൾക്കാണ് മൂക്കന്നൂരിൽ കൊവിഡ് സ്ഥിരീകരിച്ചത്. തുറവൂർ പഞ്ചായത്തിൽ രണ്ടു പേർ കൂടി കൊവിഡ് മുക്തരായി. നാലാം വാർഡിൽ ഒരു കുടുംബത്തിലെ രണ്ടു പേർക്കാണു കൊവിഡ് മുക്തി.ഇതോടെ പഞ്ചായത്തിൽ മൊത്തം ഏഴു പേർ കൊവിഡ് മുക്തരായി. ഇന്നലെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.പഞ്ചായത്തിൽ 30 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കിയിട്ടുണ്ട്. കട്ടിലുകളും മറ്റ് ഉപകരണങ്ങളും തയാറാക്കിയിട്ടുണ്ട്.