മൂവാറ്റുപുഴ: ഉന്നത വിദ്യാഭ്യാസ രംഗം-നവീകരണവും സാധ്യതകളും എന്ന വിഷയത്തിൽ നിർമ്മല കോളേജ് വെബിനാർ സംഘടിപ്പിക്കുന്നു. പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചതി നുശേഷം ആദ്യം വെബിനാർ സംഘടിപ്പിക്കുന്നത് നിർമ്മല കോളേജാണ്.8 തിയ്യയതി ഉച്ചകഴിഞ്ഞ് 2.30 മുതൽ 4 വരെ നടക്കുന്ന വെബിനാറിൽ വിഷയം അവതരിപ്പിക്കുന്നത് ഉന്നത വിദ്യാഭ്യാസ നയരൂപീകരണത്തിന് നേതൃത്വം നൽകിയ ഡോ. ഷക്കീല ഷംസുവാണ്. ഉന്നത വിദ്യാഭ്യാസരംഗത്തും പൊതുസമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലും പ്രതിഷ്ഠനേടിയ നിരവധി വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയ കോളേജിന്റെ വൈജ്ഞാനിക രംഗത്തെ ക്രിയാത്മക ഇടപെടലിന്റെ സാക്ഷ്യമാണ് വെബിനാർ എന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് കെ. വി. പറഞ്ഞു. വൈസ് പ്രിൻസിപ്പൽ, പ്രൊഫ. സജി ജോസഫ്, ബർസാർ ഫാ.ജസ്റ്റിൻ കണ്ണാടൻ, ഡോ. സോണി കുര്യാക്കോസ്, ഡോ. ടി. എം. ജേക്കബ്, ഡോ. നിബു തോംസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ വെബിനാറിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നതായും പ്രിൻസിപ്പാൽ അറിയിച്ചു.വിവരങ്ങൾക്ക് 8113980672