പെരുമ്പാവൂർ: സ്വർണ കള്ളകടത്ത് കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭാരതീയ ദലിത് കോൺഗ്രസ് കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണം ഉരുക്കി പ്രതിഷേധിച്ചു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി.പി. അവറാച്ചൻ ഉദ്ഘാടം ചെയ്തു. പി.പി. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജോബി മാത്യു, കെ.ജെ. മാത്യു, ഷാജി കീച്ചേരിൽ, എൻ.പി. രാജീവ്, പോൾ കെ.പോൾ, ജോസ് എ. പോൾ എന്നിവർ സംസാരിച്ചു.