പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വർദ്ധിനി സബ്‌സിഡിയായി 20.85 ലക്ഷം രൂപ വിതരണം ചെയ്തു.കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 201920 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി. പ്രകാശ്, സിസിലി ഇയോബ്, സീന ബിജു, പോൾ ഉതുപ്പ്, കെ.പി. വർഗീസ്, ജോബി മാത്യു, കെ.സി. മനോജ്, പ്രീത സുകു, മിനി ബാബു, സരള കൃഷ്ണൻകുട്ടി, ഗായത്രി വിനോദ്, ബി.ഡി.ഒ. വി.എൻ. സേതുലക്ഷ്മി, ക്ഷീര വികസന ഓഫീസർ റഫിന ബീവി എന്നിവർ സംസാരിച്ചു.