പെരുമ്പാവൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ജൈവ കൃഷിയിടത്തിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ റെനീഷ അജാസ്, രാജു മാത്താറ, സ്വപ്ന ഉണ്ണി, ബ്ലോക്ക് അംഗങ്ങളായ സി.പി. നൗഷാദ്, റംല അബ്ദുൾഖാദർ, മറിയാമ്മ ജോൺ, പി.പി. രശ്മി, ബി.ഡി.ഒ. എസ്. പ്രസാദ്, എ.ഡി.എ. ഫാൻസി പരമേശ്വരൻ, ആത്മ കോർഡിനേറ്റർ അരുൺ തുടങ്ങിയവർ പങ്കെടുത്തു.