കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് എഫ്. എൽ. ടി.സെൻ്റെറിലേക്ക് സഹകരണ ബാങ്ക് വാഷിംഗ് മെഷിൻ നൽകി.നിയുക്ത ബാങ്ക് പ്രസിഡൻ്റ് ജോസ് മൂലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിബി സെബിക്ക് റോജി.എം.ജോൺ എം.എൽ.എ കൈമാറി കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.സഹകരണ ബാങ്ക് പ്രസിഡൻ്റ് തോമസ് പാങ്ങോല, കെ.ജെ.പോൾ, ഷാഗിൻ കണ്ടത്തി, എൻ.ബി.നാരായണൻ, സെബി കിടങ്ങേൻ, ജോണി പാലാട്ടി, ബിജു കണിയാംകുടി, ബിജു, കൊച്ചുത്രേസ്യ, ഫാ: ചാൾസ് സെക്രട്ടറി എ. എം.ഐ ഐസ്ക്ക് എന്നിവർ പങ്കെടുത്തു.