മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി സൗത്ത് കടപ്പുറത്ത് അജ്ഞാത പുരുഷന്റെ മൃതദേഹം അടിഞ്ഞു. ഇന്നലെ വൈകിട്ടാണ് തിരയിൽ കടപ്പുറത്തെ കല്ലിൻമേൽ കയറിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് ഫോർട്ടുകൊച്ചി പൊലീസ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.