പെരുമ്പാവൂർ: ലയൺസ് ക്ലബിന്റെ നേതൃത്വത്തിലുള്ള വിവിധ സന്നദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അകനാട് ഗവൺമെന്റ് എച്ച്.എസ് സ്‌കൂളിലെ രണ്ട് വിദ്യാർത്ഥിനികൾക്ക് പഠനാവശ്യത്തിന് ടിവിയും, പ്രമേഹ രോഗികളായ കർഷകർക്ക് ഗ്ലൂക്കോമീറ്ററും നൽകിക്കൊണ്ട് ലയൺസ് ക്ലബ് പ്രസിഡന്റ് ടി.വി. സജി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാദർശൻ, ബീറ്റ് ഡയബറ്റിക്‌സ് എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ടിവിയും ഗ്ലൂക്കോമീറ്റർ നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് വിതരണം ചെയ്യും. ഓട്ടോറിക്ഷയിൽ ഘടിപ്പിക്കുന്ന സാനിറ്റൈസറുകളും നൽകുമെന്ന് ലയൺസ് ക്ലബ് സെക്രട്ടറി ഏലിയാസ് മാത്യു അറിയിച്ചു.