dyfi
തായിക്കാട്ടുകരയിലെ ഓട്ടോ ഡ്രൈവർ മുരുകന്റെമൃതദേഹം കൊവിഡ് മാനദണ്ഡപ്രകാരം കീഴ്മാട് ശ്മശാനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംസ്കരിക്കുന്നു

ആലുവ: പോസ്റ്റുമോർട്ടം വൈകിയതിനെത്തുടർന്ന് അഞ്ചുദിവസം മോർച്ചറിയിലിരുന്ന തായിക്കാട്ടുകരയിലെ ഓട്ടോഡ്രൈവർ ലക്ഷ്മണന്റെ (മുരുകൻ 51) മൃതദേഹം കൊവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. തമിഴ്നാട് സ്വദേശിയായ മുരുകന്റെ ബന്ധുക്കളെല്ലാം അവിടെയാണ്. രണ്ട് ആൺമക്കൾ ലക്ഷ്മണനൊപ്പമാണ് താമസമെങ്കിലും ഇവർ കൊവിഡ് നിരീക്ഷണത്തിലായതിനാൽ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകരുടെ നിർദേശം മാനിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പി.പി.ഇ കിറ്റ് ധരിച്ച് സംസ്കാരചുമതല നിർവഹിച്ചത്. ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോസ്‌മാത്യു, മനോജ് ജോയ്, ചൂർണിക്കര മേഖലാ ട്രഷറർ ഷിറാസ് അലിയാർ, മുൻ മേഖലാ ജോ. സെക്രട്ടറി സി.കെ അജി, പേങ്ങാട്ടുശേരി യൂണിറ്റ് ട്രഷറർ ലിന്റോ എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ കഴിഞ്ഞ 30നാണ് ലക്ഷ്മണൻ മരിച്ചത്. പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.