ആലുവ: മാപ്പർഹിക്കാത്ത കാര്യങ്ങളിലും ഇടപെട്ടിട്ടുള്ള കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന് ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിന് മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്ന അൻവർ സാദത്ത് എം.എൽ.എയെ കുറ്റപ്പെടുത്താനുള്ള ധാർമ്മികമായ അവകാശമില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബി.എ. അബ്ദുൾ മുത്തലിബ് പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർക്കെതിരെ അന്വേഷണറിപ്പോർട്ടും തെളിവുകളും ഉണ്ടായിട്ടും മൗനംപാലിക്കുന്ന സംഘടനക്ക് എന്ത് ധാർമികതയാണുള്ളതെന്ന് വ്യക്തമാക്കണം. ജില്ലാ ആശുപത്രി നിലവാരത്തിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തിക അനുവദിക്കണമെന്ന് ആവശ്യപെട്ട് നിയമസഭയിലും മന്ത്രിയോടും നിരന്തരം പോരാടുന്ന എം.എൽ.എക്കെതിരെ നടത്തിയ പരാമർശം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അബ്ദുൽ മുത്തലിബ് ആരോപിച്ചു.