ആലുവ: ജില്ലാ ആശുപത്രി ജീവനക്കാരുടെ അനാസ്ഥക്കെതിരെ പ്രതികരിച്ച ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ച് മഹിള മോർച്ച പ്രവർത്തകർ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. കീഴ്മാട് മഹിളാ മോർച്ച പ്രസിഡൻ്റ് ശ്രീവിദ്യ ബൈജു, വൈസ് പ്രസിഡന്റ് ശ്രീമോൾ മനോജ്, കമ്മിറ്റി മെമ്പർ പങ്കജാക്ഷി, എടയപ്പുറം യൂണിറ്റ് പ്രസിഡന്റ് കുമാരി ചന്ദ്രൻ, ജനറൽ സെക്രട്ടറി ശാലു ഷൈഗാൾ എന്നിവർ പങ്കെടുത്തു.