പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിലെ വനിതാ ജീവനക്കാരി ജാസ്മിൻ അഹമ്മദിനെ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം പീഡിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം ഉടൻ രാജി വച്ച് അന്വേഷണം
നേരിടണമെന്നും വിവിധ വകുപ്പുകൾ കേന്ദ്രീകരിച്ച് നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി അശമന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. സമരം ജില്ലാ സെക്രട്ടറി ജയൻ കോട്ടപ്പടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയകൃഷ്ണൻ, സെക്രട്ടറി ദിലീപ്, സത്യൻ, കെ എം മത്തായി,വിജീഷ്, വർഗീസ്, കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.