പനങ്ങാട്: എസ്.എൻ.ഡി.പിയോഗം 1483-ാം നമ്പർ ശാഖയുടെ കീഴിലുള്ള കെ.കെ.വിശ്വനാഥൻ സ്മാരക കുടുംബയൂണിറ്റിന്റെ വിദ്യാഭ്യാസഅവാർഡ് ദാനം അഡ്വ.പി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റിൽ എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എപ്ളസ് നേടിയ ശ്രീലക്ഷ്മി സുരേഷ് കടമാട്ട് പ്ളസ് 2 പരീക്ഷയിൽ ഉന്നതവിജയം നേടിയ രമ്യ ഭാസ്കരൻ കൊപ്പനാലിൽ, അമൃതരാമചന്ദ്രൻ വാലുമ്മേൽ എന്നിവരെ അനുമോദിച്ചു. ശാഖാ പ്രസിഡന്റ് പി.കെ. രാജൻ പുല്പറ, വൈസ് പ്രസിഡന്റ് എം.ഡി. ധനേഷ് മേച്ചേരിൽ, കൺവീനർ എ.കെ. വിനായകൻ ആലത്തിൽ, കെ.എസ്. ലൈജു കടമാട്ട് എന്നിവർ പങ്കെടുത്തു.