shahulhameed

മൂവാറ്റുപുഴ: സിവിൽ സർവീസ് പരീക്ഷയിൽ സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിൽ ഉദ്യോഗസ്ഥനായ ഷാഹുൽ ഹമീദിന്

തിളക്കമാർന്ന വിജയം. 388-ാം റാങ്ക് നേടിയ ഷാഹുൽ ഹമീദ് ഐ.എ.എസ്. ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. മൂവാറ്റുപുഴ കരിമക്കാട്ട് അസീസിന്റെയും സാറായുടെയും മകനാണ്. 2016 മുതൽ ജോലിക്കൊപ്പം സിവിൽസർവീസ് പരീക്ഷ എഴുതാൻ തുടങ്ങി. അഞ്ചാംവർഷം മോഹം കൈപ്പിടിയിലൊതുക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ഷാഹുൽ ഹമീദ്. മാതാപിതാക്കൾക്കൊപ്പം തിരുവനന്തപുരത്താണ് താമസം.