പിറവം : പിറവം വടക്കേക്കരയിലെ സർക്കാർ ആയുർവേദ ആശുപത്രി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രമാക്കിയ നടപടിക്കെതിരെ പ്രദേശവാസികൾ കളക്ടർക്ക് പരാതി നൽകി. ജനവാസ കേന്ദ്രത്തിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. സൗകര്യമുള്ള നിരവധി സ്ഥാപനങ്ങളുണ്ടായിട്ടും ആയുർവേദ ആശുപത്രിയെ എഫ്.എൽ.ടി.സിയാക്കി. ഈ തീരുമാനം മാറ്റണമെന്നാണ് പ്രധാന ആവശ്യം.അതേസമയം പ്രധാന റോഡിൽ നിന്നും 200മീറ്റർ മാറിയാണ് ആശുപത്രി. എഫ്.എൽ.ടി.സിയാക്കിയതോടെ ആശുപത്രിയുടെ പ്രവർത്തനം ഒരു കിലോ മീറ്റർ അകലെയുള്ള ഹാളിലേക്ക് മാറ്റി. ഇതോടെ ആശുപത്രിയെ ആശ്രയിക്കുന്നവർക്കും ബുദ്ധിമുട്ടിലായെന്നും പരാതിയിൽ പറയുന്നു. ഒ.പി വിഭാഗത്തിൽ നിരവധിപ്പേരാണ് ആശുപത്രിയിൽ എത്തുന്നത്. ഇതിന് പുറമെ നേത്ര വിഭാഗം, അസ്ഥിരോഗം, പ്രസൂതി, പഞ്ചകർമ്മ, ജനറൽ മെഡിസിൻ, ലബോറട്ടറി , മെഡിക്കൽ ഷോപ്പ് , ധാര, കിഴി മുതലായവയും ആശുപത്രിയിലുണ്ട്.