കൊച്ചി: എറണാകുളം ജില്ലാ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ജില്ലയിലെ 82 പഞ്ചായത്തുകളിൽ നിവേദനം നൽകി. കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ 65 വയസ് കഴിഞ്ഞവർക്ക് അവർ തൊഴിൽ ചെയ്തതായി കണക്കാക്കി വേതനം നൽകുക, 100 ദിവസത്തെ ജോലി നൽകാത്ത അധികാരികൾ തത്തുല്യമായ വേതനം തൊഴിലാളികൾക്ക് നൽകുക, രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ എന്നതിന് പകരം 200 ദിവസം തൊഴിൽ നൽകാൻ നടപടിയെടുക്കുക, മിനിമംകൂലി 700 രൂപയാക്കുക, തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയുമായി ബന്ധപ്പെടുത്തി തൊഴിലവസരങ്ങളും കാർഷിക ഉത്പാദനവും വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ക്ഷീരോല്പാദന മൃഗപരിപാലനത്തിൽ തൊഴിലുറപ്പ് പദ്ധതി ബാധകമാക്കി കൂലി നൽകുക, എല്ലാ തൊഴിലാളികൾക്കും ഇ.എസ്.ഐ ബാധകമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയതെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി അറിയിച്ചു.