പുക്കാട്ടുപടി : വള്ളത്തോൾ സ്മാരകവായനശാല അംഗങ്ങൾ, അംഗങ്ങളുടെ കുടുംബാംഗങ്ങൾ എന്നിവരിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയവർക്ക് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എം.വി. പൗലോസ് മേച്ചേരി, വി. ചാക്കോ വടക്കേൽ, കോര ആന്റണി, അന്നമ്മ ആന്റണി മെമ്മോറിയൽ അവാർഡുകളാണ് നൽകുക. അപേക്ഷ ആഗസ്റ്റ് പത്തിനകം മാർക്കുലിസ്റ്റിന്റെ പകർപ്പ് സഹിതം അപേക്ഷ വായനശാലയിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.